തൃശൂരിൽ കിണറ്റില്‍ വീണ രണ്ടര വയസുകാരിക്ക് രക്ഷകനായി അതിഥി തൊഴിലാളി; 15 കോല്‍ താഴ്ചയുള്ള കിണറിലേക്ക് ചാടി കുഞ്ഞിനെ രക്ഷിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
22222

തൃശൂര്‍: കൊടകരയില്‍ കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിക്ക് രക്ഷകനായി അതിഥി തൊഴിലാളി. കൊടകര മാഞ്ഞൂക്കാരന്‍ പ്രിന്‍സിന്റെ രണ്ടര വയസുള്ള മകളാണ് വീട്ട് കിണറ്റില്‍ വീണത്. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.

Advertisment

15 കോലോളം താഴ്ച്ചയുള്ള കിണറ്റിലാണ് കുഞ്ഞ് വീണത്. വീട്ടുകാരുടെ കരച്ചില്‍ കേട്ട് സമീപത്ത് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി കിണറ്റിലേക്കെടുത്ത് ചാടി കുട്ടിയെ രക്ഷിച്ചു. 36 വയസ്സുള്ള മോര്‍തുജ് ആണ് കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത് ചാടിയത്.

വെള്ളത്തില്‍ താഴ്ന്നു പോയ കുഞ്ഞിനെ ഉടനെ പൊക്കിയെടുത്ത് കരയ്ക്ക് കയറ്റുകയായിരുന്നു. ഇരു കൈകള്‍ക്കും പരിക്കേറ്റ മേര്‍തുജനെ കൊടകരയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുകുഞ്ഞ് കറൂറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment