പെരുമ്പിലാവിൽ 18കാരൻ ഓടിച്ച ബുള്ളറ്റ് ലോറിയുമായി കൂട്ടിയിടിച്ചു, പിന്നിലിരുന്ന 15കാരന് ദാരുണാന്ത്യം

New Update
athul-krishrrna

പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽ.

Advertisment

ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം. പെരുമ്പിലാവ് ഭാഗത്ത് നിന്ന് ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിർദിശയിൽ വരികയായിരുന്ന ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ ഷാനെ (18) പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . കുന്നംകുളം സബ് ഇൻസ്പെക്ടർ ഫക്രുദീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisment