Advertisment

പ്രകൃതി വിരുദ്ധ പീഡനം; പതിനാലുകാരനെ പീഡിപ്പിച്ച  മദ്രസാ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും

പതിനാല് വയസുകാരന് പീഡനമേറ്റെന്ന പരാതിയില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

New Update
POCSO

തൃശൂര്‍: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മദ്രസാ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കുംകടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടില്‍ മുഹമ്മദ് നജ്മുദ്ദീനെയാണ് (26) കോടതി ശിക്ഷിച്ചത്. 

Advertisment

പതിനാല് വയസുകാരന് പീഡനമേറ്റെന്ന പരാതിയില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ ബി. നായരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണു ഗോപാല്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവര്‍ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ സിന്ധു, പ്രസീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Advertisment