Advertisment

സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സൈക്കിൾ കടക്കാരൻ അറസ്റ്റിൽ

അനിയത്തിയുമായി സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു

New Update
crime

തൃശൂർ: സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈക്കിൾ കടക്കാരൻ അറസ്റ്റിൽ.

Advertisment

ശ്രീനാരായണപുരം കട്ടൻബസാറിന് തെക്ക് വശം സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് മതിലകം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

അനിയത്തിയുമായി സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Advertisment