തൃശൂര്‍: കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേര്‍ പിടിയില്‍. പത്തനംതിട്ട സ്വദേശികളായ റോഷന്‍ വര്‍ഗീസ് (29), ഷിജോ വര്‍ഗീസ് (23), തൃശൂര്‍ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍ - പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ ഈ മാസം 25 നാണ് സംഭവം നടന്നത്. കോയമ്പത്തൂരില്‍ പണി കഴിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ തൃശൂരിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു ആക്രമണം.
പട്ടാപ്പകല്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് ഏകദേശം രണ്ടു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ തട്ടിയെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.