കഞ്ചാവ് സൂക്ഷിച്ചത് വീട്ടിലും ഓട്ടോറിക്ഷയിലുമായി; തൃശ്ശൂരിൽ രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

New Update
ganja

തൃശൂർ: കുന്നംകുളത്ത് െക്സൈസിന്റെ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചൂണ്ടൽ തായങ്കാവ് സ്വദേശി ചൂണ്ടപുരക്കൽ വീട്ടിൽ മനോജാണ്(48) അറസ്റ്റിലായത്.

Advertisment

പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വാടകവീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.  

 പ്രതി വാടകയ്ക്ക് താമസിക്കുന്ന പുതുശ്ശേരി കുറനെല്ലി പറമ്പിലെ വാടകവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 2.250 കിലോ കഞ്ചാവും തുടർന്ന് വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ഓട്ടോറിക്ഷ എക്സൈസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം, ചൂണ്ടൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പ്രതി താമസിക്കുന്ന വാടകവീട്ടിൽ പരിശോധനാ നടത്തിയത്.

Advertisment