Advertisment

തൃശ്ശൂരിൽ പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ നൃത്തം; തടയാനെത്തിയ പൊലീസിനു നേരെയും ആക്രമണം

New Update
police

തൃശൂര്‍: പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ പരാക്രമം. തൃശ്ശൂര്‍ ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് നൃത്തം ചെയ്തത്. ജീപ്പിന് മുകളില്‍ കയറിയത് തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു. പള്ളിപ്പെരുനാളിനിടെയുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസെത്തിയപ്പോഴായിരുന്നു സംഭവം.

Advertisment

സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പുഴക്കല്‍ സ്വദേശി അബിത്താണ് ആണ് ജീപ്പിനു മുകളില്‍ കയറിയത്. കേസിലെ നാലുപ്രതികളെയും റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു. അഭിത്ത്, സഹോദരന്‍ അജിത്, ചിറ്റാട്ടുകര സ്വദേശി ധനന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്വിന്‍ എന്നിവരാണ് റിമാന്‍ഡിലായത്.

തടയാനെത്തിയ എസ്‌ഐ ഫയാസ്, പൊലീസ് ഉദ്യോഗസ്ഥരായ ഗോകുല്‍, സോളമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പള്ളിപ്പെരുന്നാളിനിടെ സംഘര്‍ഷം ഉണ്ടാക്കിയതിന് പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

 

Advertisment