തൃശൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സ്വർണവുമായി കടന്ന് കളഞ്ഞ ഭർത്താവിനെ പോലീസ് 14 വർഷത്തിനുശേഷം പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് പോലീസ് പിടിയിലായത്.
2001ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുമുടിക്കുന്ന് പനങ്ങാട്ടു പറമ്പിൽ ദേവകിയെ (35) യാണ് ബാബു വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.
എട്ടു വർഷം ഒളിവിൽ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ൽ പിടികൂടി. എന്നാൽ രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോയി. ഒളിവിൽ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇൻഷുറൻസ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് പിടിയിലായത്.
അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്രസർക്കാരിൻറെ ഇൻഷുറൻസ് തുക ഇയാൾക്ക് സ്ഥിരമായി ലഭിച്ചിരുന്നു. മധുര, കോട്ടയം എന്നിവിടങ്ങളിൽ പല പേരുകളിൽ കഴിഞ്ഞ പ്രതി തൻറെ പേരിലുള്ള ഇൻഷുറൻസ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് ലഭിച്ച രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് കൊരട്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.