ചാലക്കുടി : ട്വൻ്റി 20 പാർട്ടി ചാലക്കുടി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും ചാലക്കുടിയിൽ നടന്നു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവീസ് അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/2025/01/06/Jrzk4zjPcM7KEzBx0NH8.jpg)
സംസ്ഥാന എക്സിക്യൂട്ടീസ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ്,കൈപ്പമംഗലം പ്രസിഡൻ്റ് ഹരിശങ്കർ പുല്ലാനി , ആൻ്റണി പുളിക്കൻ , ജിത്തു മാധവ്, പി. ഡി വർഗ്ഗീസ്, റോയി ജോസഫ്, എ. കെ. നാരായണൻ, സിസ്റ്റർ ടീന ജോസ് എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തു വാർഡുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുവാൻ
പാർട്ടി തീരുമാനിച്ചു.