New Update
/sathyam/media/media_files/2025/01/07/qB84wdkXpPahMNR9UGIc.jpg)
തൃശൂര്‍: ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. അകലാട് മുഹമ്മദ് സഫ്‌വാന്‍ (30),ഷെഹീന്‍ (29), പുന്നയൂര്‍ക്കുളം അണ്ടത്തോട് സ്വദേശി നെദീം ഖാന്‍ (29), അകലാട് സ്വദേശി ആഷിഫ് ഫഹ്‌സാന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
എടക്കഴിയൂര്‍ മഞ്ചറമ്പത്ത് വീട്ടില്‍ അലി മകന്‍ ഷനൂപിനെയാണ് പ്രതികള്‍ രണ്ടു ദിവസത്തോളം തടങ്കലില്‍ വെച്ച് മര്‍ദ്ദിച്ചത്.
ഗള്‍ഫില്‍നിന്നും കടത്തികൊണ്ടുവന്ന സ്വര്‍ണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്.തുടർന്ന് ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള ലോഡ്ജില്‍ തടങ്കലില്‍ വെച്ചും, വാടാനപ്പിള്ളി ബീച്ചിലും വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.