Advertisment

ഭാവഗായകന് വിട നൽകി പ്രിയപ്പെട്ടവരും ആരാധകരും. പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

 കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു.

New Update
242424

 തൃശൂർ: ഭാവ ഗായകൻ പി. ജയചന്ദ്രന് കേരളം ഇന്ന് വിട നൽകും. മൃതശരീരം ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

Advertisment

സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.

 കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു.

മമ്മൂട്ടി, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, രമേശ് ചെന്നിത്തല, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ പ്രിയ ഗായകന് ആദരമർപ്പിക്കാനെത്തിയത്.

 വി കെ ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ മുരളി പെരുനെല്ലി, പി ബാലചന്ദ്രൻ, മേയർ എംകെ വർഗീസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ, കൽദായ സഭാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, സംവിധായകരായ കമൽ, പ്രിയനന്ദൻ, ജയരാജ്, സിബി മലയിൽ, സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.

 നിശ്ചയിച്ചതിലും മുക്കാൽ മണിക്കൂറോളം വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്.

 തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം.

വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

Advertisment