Advertisment

തൃശ്ശൂർ മാളയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

New Update
CHURCH

തൃശ്ശൂർ: പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്. സംഭവത്തിൽ താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (54) ആണ്‌ മരിച്ചത്.

Advertisment

അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisment