Advertisment

കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തി; മുഖ്യപ്രതിയായ കൊറിയര്‍ ദാദ’ എന്നറിയപ്പെടുന്ന മുംബൈ സ്വദേശി  അറസ്റ്റിൽ

New Update
kerala police vehicle1

തൃശ്ശൂർ: കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ‘കൊറിയര്‍ ദാദ’ എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്. 

Advertisment

തൃശ്ശൂർ കൊപ്പാലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും പാര്‍സലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊറിയര്‍ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്. തുടര്‍ന്നാണ് മുംബൈയില്‍ വെച്ച് യോഗേഷ് ഗണപത് റാങ്കഡെ പിടിയിലാകുന്നത്.

Advertisment