Advertisment

പാവപ്പെട്ടവരുടെ പ്രയാസം തിരിച്ചറിയാൻ റമളാൻ സഹായിക്കുമെന്ന് മുഹമ്മദ്‌ ശാക്കിർ ഫൈസി കരുവാരക്കുണ്ട്

New Update
ustad

മുറ്റിച്ചൂർ : പാവപ്പെട്ടവരുടെ പ്രയാസം തിരിച്ചറിയാൻ റമളാൻ മാസം സഹായിക്കുമെന്ന് മുഹമ്മദ്‌ ശാക്കിർ ഫൈസി കരുവാരക്കുണ്ട് . മുറ്റിച്ചൂർ എസ് എച്ച് എം പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച റമദാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ആവശ്യം നിറവേറ്റാൻ ആഹാരവും പാനീയവും ലഭിക്കാൻ വകയില്ലാത്തവരോട് അനുകമ്പ തോന്നാനും അവരെ സഹായിക്കാനും ഉള്ള മനസ്സ് ഉണ്ടാകാനും  റമദാൻ മാസം നോമ്പു കൊണ്ട് സാധിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മഹല്ല് ഖത്തീബ് സിദ്ധീഖ് ബാഖവി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മഹല്ല് സെക്രട്ടറി ഈസ ഹാജി വലിയകത്ത് ചടങ്ങ് അധ്യക്ഷത വഹിച്ചു. സദർ ഉസ്താദ് എൻ എ ശാഹുൽ ഹമീദ് മൗലവി, മഹല്ല് ട്രഷറർ ബഷീർ ഹാജി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 

മൻസൂർ ടി കെ, സത്താർ പുളിന്ത്രപറമ്പിൽ, സാദിഖ്, സത്താർ വി കെ,റിസ്‌വാൻ കെ എസ്, യൂസഫ് ആർ എം, മഹല്ല് വനിതാ വിങ് പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് ഇഖ്ലാസ് മജ്‌ലിസ് ദുആ സമ്മേളനവും നടത്തി. സ്വാലിഹ് പി ടി സ്വാഗതം പറഞ്ഞ യോഗത്തിന് ഇക്ബാൽ മുറ്റിച്ചൂർ നന്ദി പറഞ്ഞു

Advertisment