Advertisment

തൃശ്ശൂരിൽ കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയ ആനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

New Update
ganeshan

പാവറട്ടി: കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി വിരണ്ടോടിയ ആനയു​ടെ ആക്രമണത്തിൽ കച്ചവടക്കാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ആനന്ദൻ​ ആണ്​ മരിച്ചത്​. എളവള്ളി ചിറ്റാട്ടുകര നമ്പഴിക്കാട് പൈങ്കിണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറയ്ക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്​.

Advertisment

ഇന്ന് വൈകീട്ടാണ് ആക്രമണം ഉണ്ടായത്. പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആനന്ദനെ കുത്തുകയായിരുന്നു. കടവല്ലൂർ റെയിൽവേ പാലത്തിനടിയിൽ വെച്ചായിരുന്നു ഇത്. വീണ്ടും നാലര കിലോമീറ്ററോളം ഓടിയ ശേഷമാണ് കണ്ടാണശ്ശേരിയിൽ വെച്ച് ആനയെ തളക്കാനായത്.

Advertisment