തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികൻ മരിച്ചു.
ശ്വാസ തടസ്സത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുത്തൂർ സ്വദേശി വടക്കൂട്ട് വീട്ടിൽ 84 വയസ്സുള്ള പൗലോസ് ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 12 മണിയോടെയാണ് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പൗലോസ് തലയിടിച്ച് വീണത്.
പരിക്കേറ്റ് കിടന്ന പൗലോസിനെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്.
തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വയോധികൻ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
ആശുപത്രിയിൽ ഭാര്യ റോസിയും ഒപ്പമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.