/sathyam/media/media_files/2025/03/05/cVqtnzUMPzKBz13IDbU4.jpg)
തൃശൂര്‍: അതിരപ്പിള്ളിയില്‍ പരിക്കേറ്റ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നല്‍കാന്‍ വനംവകുപ്പ് തീരുമാനം. പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടുപോകാനാണ് ശുപാര്‍ശ.
നിലവില്‍ ആനയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരിയ പരിക്ക് എന്നും നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ട് ദിവസം കൂടി ഡോക്ടര്‍മാരുടെ സംഘം ആനയെ നിരീക്ഷിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാനാണ് തീരുമാനം.
പരിക്ക് കാരണം മുന്‍കാല്‍ നിലത്തു കുത്താന്‍ ആനയ്ക്ക് ബുദ്ധിമുട്ടുള്ളതായാണ് കാണപ്പെട്ടത്. ജനവാസ മേഖലയിലെ കമ്പിവേലി കാലില്‍ തറച്ചതാകാമെന്നാണ് സംശയം.
ഡോക്ടര്‍ ബിനോയ്,ഡോക്ടര്‍ മിഥുന്‍ ,ഡോക്ടര്‍ ഡേവിഡ് എന്നിവരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us