Advertisment

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം. പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

റെയില്‍വെ ട്രാക്ക് നിര്‍മാണത്തിന്‍റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷ്ണമാണ് കയറ്റിവെച്ചിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
thrissur railway track

 തൃശൂര്‍: തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. റെയിൽവെ സ്റ്റേഷനു സമീപം ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചു.

Advertisment

ചരക്കു ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 100 അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂണ്‍ കയറ്റി വെച്ചിരിക്കുന്നത്.

റെയില്‍വെ ട്രാക്ക് നിര്‍മാണത്തിന്‍റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷ്ണമാണ് കയറ്റിവെച്ചിരിക്കുന്നത്. ഇന്ന് 4.45 നാണ് ചരക്കുട്രെയിന്‍റെ ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. 

എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisment