തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിച്ചു. ക്ലീനർ മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
thrissur accident11

 തൃശ്ശൂർ: തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. 

Advertisment

നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.