ആമ്പല്ലൂർ സെന്റ്. ഫ്രാൻസിസ് യു. പി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു

New Update
WATSAPP

ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിലെ പഠനോത്സവം 12/3/2025 ബുധൻ രാവിലെ 10 മണിക്ക് നടന്നു. സ്കൂൾ മാനേജർ റവ. ഫാ. സാജു കോരേന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  ഹെഡ്മിസ്ട്രസ്  ജെസ്സി ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും  ബഹുമാനപ്പെട്ട ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിജു തോമസ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. 

Advertisment

എം. പി. ടി. എ ചെയർപേഴ്സൺ നാസ്മോൾ ആശംസകൾ അർപ്പിക്കുകയും അധ്യാപക പ്രതിനിധി നിഷ ടീച്ചർ നന്ദി പറയുകയും ചെയ്തു. കുട്ടികളുടെ പഠനോല്പന്നങ്ങളുടെ പ്രദർശനവും ലഹരിക്കെതിരെ ആമ്പല്ലൂർ പള്ളിത്താഴത്ത് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തുകയും ലഹരി വിരുദ്ധ സന്ദേശവും നൽകുകയും ചെയ്തു.