തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിക്ക്ൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു.
കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ വിളിച്ച് വരുത്തുന്നത്. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.
അതിനാൽ കൂടുതൽ കാര്യങ്ങൾക്ക് വ്യക്തത വരുത്താനാണ് കെ. രാധാകൃഷ്ണനോട് ഹാജരാവാൻ ഇഡി നിർദ്ദേശിച്ചിരിക്കുന്നത്.