പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകാൻ ശ്രമം. എതിർക്കാൻ ശ്രമിച്ച പിതാവിനു നേരെ ആക്രമണം. പ്രതി പൊലീസ് പിടിയിൽ

മദ്യവും ബീഡിയും ലഹരി വസ്തുക്കളും നൽകുന്നതിനായി പ്രതി കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു.

New Update
thannyam vivek

തൃശൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. താന്ന്യം  സ്വദേശി വിവേകിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം. ലഹരി വസ്തുക്കൾ നൽകാനായാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയെതെന്നാണ് വിവരം.  


മദ്യവും ബീഡിയും ലഹരി വസ്തുക്കളും നൽകുന്നതിനായി പ്രതി കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തടയാനെത്തിയ കുട്ടിയുടെ പിതാവിനെ പ്രതി ആക്രമിച്ചു. 


പിതാവ് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേകെന്ന് പൊലീസ് പറഞ്ഞു.

അന്തിക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജു, ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.