/sathyam/media/media_files/2025/02/11/TN2osAN9HqNDsGsiUXqD.jpg)
തൃശ്ശൂർ: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ ലഹരിക്കേസിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
സിറ്റർ ജോയൻ്റ് ഡയറക്ടർ ആനി എബ്രഹാമിനായിരിക്കും അന്വേഷണ ചുമതല. ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂണിയൻ ഭാരവാഹിക്കും കേസുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടില്ല.
കോളേജിലെ യൂണിയന്റെ നേതൃത്വത്തിലാണ് ഹോസ്റ്റലിലെ ലഹരി സംബന്ധിച്ച് വിവരം ലഭിച്ചത്. കേസിൽ സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആർ ബിന്ദു അറിയിച്ചു.
ലഹരിക്കെതിരെ 3,500 ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും ലഹരിയുടെ വിവരങ്ങൾ വിദ്യാർത്ഥികൾ കൈമാറണമെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.
കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us