വ്യാജ ലഹരി കേസില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു, കേസില്‍ എക്‌സൈസിന് പങ്കുണ്ടെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു,  ഷീലാ സണ്ണി

New Update
2178878-sheela.webp

തൃശൂര്‍: വ്യാജ ലഹരി കേസില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. കേസില്‍ എക്‌സൈസിന് പങ്കുണ്ടെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയ ശേഷം ഷീല സണ്ണി പറഞ്ഞു. പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും നീതി കിട്ടുമെന്നാണ് വിചാരിക്കുന്നതെന്നും ഷീല പറഞ്ഞു.

Advertisment

പാര്‍ലറുമായി ജീവിച്ചു പോയ വ്യക്തിയാണ്. പക്ഷേ, കേസ് വന്നതോടെ ആ പാര്‍ലറുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. രണ്ടാമത് തുടങ്ങിയതും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയായി. വാടക കൊടുക്കാന്‍ തന്നെ കഷ്ടപ്പെട്ടു. ഒരു വര്‍ഷത്തോളം എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. താൻ നിരപരാധിയെന്ന് തെളിഞ്ഞിട്ടും ഇപ്പഴും എന്നെ സംശയിക്കുന്ന ആളുകളുണ്ട്. ഇപ്പോഴും ഒരു സമാധാന വാക്കുപോലും പറയാത്ത ആളുകളുണ്ട്'', ഷീല സണ്ണി പറഞ്ഞു.

ഇരുചക്ര വാഹനത്തില്‍ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസില്‍ 72 ദിവസം ജയില്‍ കഴിഞ്ഞ ശേഷമാണു കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണു കേസ് അന്വേഷണം എക്‌സൈസില്‍ നിന്നു പൊലീസിനു കൈമാറിയത്. ഡിവൈഎസ്പി വി കെ രാജുവിനാണ് അന്വേഷണ ചുമതല.

Advertisment