കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം. കുന്നംകുളത്ത് ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊന്നു

അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്.

New Update
crime11

തൃശൂർ: കുന്നംകുളത്തിനു സമീപ പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്നു വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. 

Advertisment

കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്കു താമസിക്കുന്നയാളുമാണ് അക്ഷയ്. വെളളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. 

ഭർത്താവിനെ ആക്രമിക്കുന്നതു കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ലഹരിക്കച്ചവടക്കാരാണ് അക്ഷയും ലിഷോയിയും ബാ​ദുഷയും.

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

Advertisment