New Update
/sathyam/media/media_files/2025/03/23/FLw1WSD3dEsOrMz4jBh3.jpg)
തൃശൂര്‍: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം ശക്തമായി നേരിടാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. പൊലീസ് കൂടുതൽ ജനപക്ഷമാകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Advertisment
ഒല്ലൂർ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണോദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന സന്ദേശം മന്ത്രി ചടങ്ങിൽ വായിച്ച് കേൾപ്പിച്ചു.
നിർമ്മാണോദ്ഘാടന ഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ഒല്ലൂർ പൊതുവായിട്ടുള്ളൊരു മാറ്റത്തിന് വിധേയമാകുകയാണെന്നും ഒല്ലൂർ സെന്റർ വികസനത്തിന്റെ നടപടികൾ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us