/sathyam/media/media_files/2025/03/29/isiXWe98p77tWHQx4V36.jpg)
വാടാനപ്പള്ളി: വിശ്വാസികളുടെ പരമമായ ലക്ഷ്യം ദൈവത്തിന്റെ പ്രീതി നേടലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്.
മുസ്‌ലിം ലീഗ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച,
ഖത്തർ കെ എം സി സി നിയോജകമണ്ഡലം റമദാൻ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/2025/03/29/0juzfZImCNbxWDL35wM5.jpg)
പട്ടിണിയും ഭയവുമില്ലാത്ത സമൂഹത്തിനു വേണ്ടി പണിയെടുത്തുകൊണ്ടാണ് ദൈവപ്രീതി നേടേണ്ടത്.
നിസ്‌കാരമുള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പ് അഗതികളുടെ സംരക്ഷണത്തിനും അനാഥകളുടെ ആദരണീയമായ അവസ്ഥക്കും അടിമകളുടെ മോചനത്തിനുമായി യത്‌നിക്കാന്‍ ദൈവം ആജ്ഞാപിച്ചത് പട്ടിണിയില്ലാത്ത, സുരക്ഷിതവും സ്വതന്ത്രവുമായ സമൂഹത്തിന്റെ നിര്‍മിതിക്കുവേണ്ടിയാണ്.
/sathyam/media/media_files/2025/03/29/WARo0VKt3ZmEvC0WmXhG.jpg)
മണലൂർ നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖേന നാല് ലക്ഷം രൂപയാണ് റമദാൻ റിലീഫ് ആയി നൽകുന്നത്.
വാടാനപ്പള്ളി എം എം ഹനീഫ സൗധത്തിൽ നടന്ന ചടങ്ങിൽ
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/media_files/2025/03/29/DbIr9GwH2HLsXBAfpf09.jpg)
ഖത്തർ കെഎംസിസി ട്രഷറർ പി എസ് എം ഹുസൈൻ, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എ എസ് എം അസ്ഗറലി തങ്ങൾ, ആർ എ അബ്ദുൽ മനാഫ്, അഡ്വ വി എം മുഹമ്മദ് ഗസ്സാലി, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ, ഖത്തർ കെഎംസിസി ജില്ല ട്രഷറർ എ എസ് നസീർ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ എസ് എം അൽത്താഫ് തങ്ങൾ, സൈനുൽ ആബിദീൻ നിസാമി, ഷെരീഫ് ചിറക്കൽ, പിഎം നൗഫൽ, ഷറഫുദ്ദീൻ പാടൂർ, പി എം ഖാലിദ്, എ എ ഷാഹുൽ ഹമീദ്, ഫക്രുദ്ദീൻ തങ്ങൾ, മജീദ് ഹസൻ, പി കെ അഹമ്മദ്, എ എ ഷജീർ, വി എം മുഹമ്മദ് സമാൻ, എ വൈ ഹർഷാദ് പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us