പിണറായി വിജയനും കാരാട്ടിനും വഴങ്ങാതെ എംഎ ബേബി മുന്നോട്ട് പോകാന്‍ തയ്യാറാകണം. എം എ ബേബിയ്ക്ക് ആശംസകളുമായി വി.ഡി സതീശൻ

ബിജെപി ഫാസിസ്റ്റ് പോയിട്ട് നവഫാസിസ്റ്റ് പോലുമല്ല എന്ന് പറഞ്ഞ ആളാണ് പ്രകാശ് കാരാട്ട് , അതിനെ പിന്തുണച്ച ആളാണ് പിണറായി വിജയന്‍

New Update
 v d sateeshan 11

തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Advertisment

ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടിനും വഴങ്ങാതെ പ്രവര്‍ത്തിക്കാന്‍ എം എ ബേബിക്ക് കഴിയട്ടെ എന്നും വിഡി സതീശന്‍ തൃശൂരില്‍ പ്രതികരിച്ചു.

ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ട പുരോഹിതന്റെ തൃശൂരിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മതേതര മുന്നണിയായ ഇന്ത്യ സഖ്യത്തിനോട് ചേര്‍ന്ന് സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും കാരാട്ടിനും വഴങ്ങാതെ എംഎ ബേബി മുന്നോട്ട് പോകാന്‍ തയ്യാറാകണം. 

ബിജെപി ഫാസിസ്റ്റ് പോയിട്ട് നവഫാസിസ്റ്റ് പോലുമല്ല എന്ന് പറഞ്ഞ ആളാണ് പ്രകാശ് കാരാട്ട് , അതിനെ പിന്തുണച്ച ആളാണ് പിണറായിയെന്നും സതീശൻ പറഞ്ഞു.

Advertisment