വയോധികയെ വീട്ടിൽ കയറി വെട്ടി പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഗേഷ് (37) ആണ് പൊലീസിന്റെ പിടിയിലായത്. 

New Update
ragesh111

തൃശൂര്‍: വയോധികയെ വീട്ടിൽ കയറി വെട്ടി പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക് വെട്ടേറ്റത്. 

Advertisment

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഗേഷ് (37) ആണ് പൊലീസിന്റെ പിടിയിലായത്. 


രാഗേഷിന്‍റെ സംഘത്തിലെ അംഗങ്ങളെ ആദിത്യ കൃഷ്ണ  തെറി പറഞ്ഞതിനുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായിരുന്നു ആക്രമണം. 


ഷാജഹാന്‍ (30), ശ്രീബിന്‍ (23) എന്നിവര്‍  മാര്‍ച്ച് 17നാണ് മാരകായുധങ്ങളുമായി സൗമ്യയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറിയത്. 

ആദിത്യകൃഷ്ണയുടെ അമ്മ സൗമ്യയുടെ വല്ല്യമ്മയായ ലീല എന്താണ് ബഹളം വയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഷാജഹാന്‍ വടിവാള്‍ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു. 

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ചാഴൂര്‍ സ്വദേശികളായ അഖില്‍, ഹരികൃഷ്ണന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Advertisment