പടക്കം പൊട്ടിച്ചത് അവസാനിച്ചത് കത്തിക്കുത്തിൽ. അക്രമസംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിൽ

വീട്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞത് ലാലു ചോദ്യ ചെയ്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. 

New Update
crime1111

തൃശൂർ: പടക്കം പൊട്ടിച്ചത് വാക്കുതർക്കമായി തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിൽ. 

Advertisment

കൈപമംഗലം പുന്നക്കച്ചാൽ ദേശത്തെ മടത്തിങ്കൽ വീട്ടിൽ ലാലു (53), കൈപമംഗലം കൈതവളപ്പിൽ വീട്ടിൽ, അക്ഷയ് (20) എന്നിവരാണ് അറസ്റ്റിലായത്. 


അക്ഷയും സുഹൃത്ത് ആദിത്യനും ബീച്ചിന് സമീപം പടക്കം പൊട്ടിച്ചതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ലാലു എന്നയാൾ അക്ഷയെയും ആദിത്യനെയും പിടിച്ചു തള്ളുകയും ലാലുവിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ആദിത്യനെ മർദ്ദിക്കുകയുമായിരുന്നു. 


തുടർന്ന്, ലാലു തൊട്ടടുത്തുള്ള വീട്ടിൽ നിന്നും കത്തിയുമായി വന്ന് വെട്ടാനായി വീശി. കത്തികൊണ്ട് അക്ഷയുടെ തോളിൽ ഗുരുതരമായ പരിക്കേറ്റു. 

ഇത് കണ്ട് തടയാൻ വന്ന ആദിത്യന്റെ കഴുത്തിൽ ഇടത് ഭാഗത്തും കത്തി കൊണ്ട് വെട്ടി. ഇരുവരെയും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ലാലുവിനെ കൈപമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.


തന്റെ വീട്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞത് ലാലു ചോദ്യ ചെയ്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. 


എന്നാൽ തങ്ങൾ ഇഷ്ടമുള്ള സ്ഥലത്ത് പടക്കം പൊട്ടിക്കും എന്നും പറഞ്ഞ് ആദിത്യനും അക്ഷയും പ്രകോപനമുണ്ടാക്കുകയായിരുന്നു.

Advertisment