New Update
/sathyam/media/media_files/2025/04/22/b7Xl6OwqHwa9rSdcaDv2.jpg)
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ഷൂട്ചെയ്തതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി.
Advertisment
കെപിസിസി മീഡിയ പാനലിസ്റ്റും അഭിഭാഷകനുമായ വിആര്‍ അനൂപ് ആണ് പരാതിക്കാരന്‍. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖര്‍ വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചു എന്ന് കാണിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിലാണ് പരാതി നല്‍കിയത്.
നടപ്പന്തലിലും ദീപസ്തംഭത്തിനും മുന്നില്‍ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി. നിലവില്‍ വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രമേ നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് അനുവാദമുള്ളൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us