New Update
/sathyam/media/media_files/2025/04/26/ajxUTUA2WWTg5vh9n5Bq.jpg)
തൃശൂര്‍: കുടിവെള്ള ബോട്ടില്‍ വിതരണത്തിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിതരണംചെയ്യുന്നു. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
Advertisment
പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷമീലിന്റെ (30) ഉടമസ്ഥതയിലുള്ള കുടിവെള്ളം വിതരണ ഗോഡൗണില്‍നിന്നാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
വെള്ളം വിതരണത്തിന്റെ മറവിലാണ് മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us