/sathyam/media/media_files/2025/04/26/EBK1WyUYuTyZy1npagox.jpg)
തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കമാണെന്ന് പൊലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രദേശവാസിയായ യുവാവിൻ്റെ വീടിന് മുന്നിൽ വെച്ച് സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിക്കുകയായിരുന്നു. ഇവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശവാസിയായ യുവാവിൻ്റെ വീടിന് മുന്നിൽ വെച്ച് സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയാണ് തൃശ്ശൂരിലെ ശോഭാ സുരേന്ദ്രന്റെ എതിർവശത്തെ വീടിന് മുൻപിൽ സ്ഫോടനം ഉണ്ടായെന്ന വിവരം പുറത്തുവന്നത്. സംഭവ സമയത്ത് ശോഭാസുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു.
ആക്രമണം തന്നെ ലക്ഷ്യം വച്ചാണെന്നും, തന്റെ വീടാണെന്ന് കരുതി തെറ്റി എറിഞ്ഞതാണെന്നുമായിരുന്നു ശോഭാസുരേന്ദ്രന്റെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us