/sathyam/media/media_files/2025/05/01/BEJnx3uTheXuRjVn0OiT.jpg)
തൃശൂർ: സർക്കാർ വിലക്ക് മറികടന്ന് ആശമാർക്ക് കലാമണ്ഡലം ചാൻസലർ മല്ലിക സാരഭായിയുടെ പിന്തുണ. ആശാവർക്കർ ആൻസിയുടെ അക്കൗണ്ടിലേക്ക് പണമയച്ച് തൃശൂരിലെ പ്രതിഷേധ ഓണറേറിയം കൂട്ടായ്മയ്ക്ക് മല്ലിക ഐക്യദാർഢ്യം അറിയിച്ചു.
ശൈലജ മിണ്ടേണ്ട, ശ്രീമതി മിണ്ടേണ്ട എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശാസമരമെന്ന് സാറാ ജോസഫ്പറഞ്ഞു.
നേരിട്ട് എത്തിയില്ലെങ്കിലും ആയിരം രൂപ ആശമാരുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയാണ് മല്ലിക സാരാഭായി പരിപാടി ഉദ്ഘാടനം ചെയ്തത്.
അവഗണിക്കാനാവാത്ത സ്ഥാനമാണ് സമൂഹത്തിൽ ആശമാർക്കുള്ളതെന്ന മല്ലികാ സരാരാഭായിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക സാരാഭായ് അറിയിച്ചത്. അഭിപ്രായം തുറന്നു പറയുമെന്ന് മല്ലിക ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വിലക്കിനെതിരെ രൂക്ഷമായാണ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രതികരിച്ചത്.