എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞു. പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ല. തൃശൂർ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി

അതേസമയം,തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഇന്ന് നടക്കും. 

New Update
k rajan

തൃശൂർ: പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി.

Advertisment

എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചത്. പൂരം കലക്കലിൽ ഡിജിപി ഈ മാസം റിപ്പോർട്ട് നൽകും.

അതേസമയം,തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഇന്ന് നടക്കും. 

ചമയപ്രദർശനത്തിൻ്റെ ഉദ്ഘാടനം മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, സുരേഷ് ഗോപി എന്നിവർ ചേർന്ന് നിർവഹിക്കും.വൈകുന്നേരം 7 മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക.