New Update
/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
തൃശൂർ: ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ ഒരാൾ കസ്റ്റഡിയിൽ.
Advertisment
തളിക്കുളം കളാംപറമ്പ് പുതിയവീട്ടിൽ സിദ്ധിക്ക്(28) ആണ് വാടാനപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന പുവ്വത്തിങ്കൾ ബസിലെ ചില്ലാണ് പ്രതി എറിഞ്ഞ് തകർത്തത്.
കൂടാതെ കണ്ടക്ടർ ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബസിൽ വച്ച് അസഭ്യം പറയുകയും ചെയ്തു.
ശേഷം ബസിൽ നിന്നിങ്ങിയ സിദ്ധിക്ക് ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്ത് വെച്ച് ബസിന്റെ ചില്ല് ഇഷ്ടിക കൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.
ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും സിദ്ധിക്കിനെതിരായ കേസിൽ പറയുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us