New Update
/sathyam/media/media_files/2025/05/21/w8C5R1aMMrQnBYBQVgCC.jpg)
തൃശൂർ: തർക്കത്തെ തുടർന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. അഴീക്കോട് കണ്ണേരച്ചാൽ കോഴിപറമ്പിൽ വീട്ടിൽ കണ്ണൻ (31)നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
കഴിഞ്ഞ 18-ന് കണ്ണേരച്ചാലിൽ ഉള്ള വീട്ടിലെ ബെഡ്റൂമിനുള്ളിൽ വെച്ച് 35,000 രൂപയോളം വില വരുന്ന എയർ കണ്ടീഷണർ, ഫാൻ, കസേരകൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പ്രതി നശിപ്പിച്ചിരുന്നു.
ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ അമ്മയെ മുടിയിൽ പിടിച്ച് കട്ടിലിലും തറയിലും തല ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കണ്ണനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us