തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ മരക്കൊമ്പു വീണു

ലോക്കോ പൈലറ്റ് സമയോചിതമായി ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി.

New Update
Thrissur train

തൃശ്ശൂർ: കനത്ത മഴ തുടരുന്ന തൃശ്ശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരക്കൊമ്പു വീണു. യാത്രക്കാർക്ക് പരിക്കുകളില്ല.

Advertisment

രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജാം നഗർ - തിരുനെൽവേലി എക്‌സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരക്കൊമ്പു വീണത്.

ലോക്കോ പൈലറ്റ് സമയോചിതമായി ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി.

ടിആർഡി സംഘം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിടേണ്ടി വന്നു.

Advertisment