സംസ്ഥാനത്ത് കനത്ത മഴ. റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്ക് മരം വീണു. തൃശ്ശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗര്‍ - തിരുന്നെല്‍വേലി എക്സ്പ്രസിന് മുകളില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകള്‍ പതിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
train23

തൃശ്ശൂര്‍: തൃശ്ശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയ്‌ക്കൊപ്പമുള്ള കാറ്റിനെ തുടര്‍ന്ന് അമല പരിസരത്ത് റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്ക് മരം വീണതിനെ തുടര്‍ന്നാണ് തൃശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. 

Advertisment

ഇന്ന് തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇന്നലെ തൃശ്ശൂരില്‍ തന്നെ കനത്തമഴയില്‍ ട്രെയിനിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. 


ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗര്‍ - തിരുന്നെല്‍വേലി എക്സ്പ്രസിന് മുകളില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകള്‍ പതിച്ചത്.

ഇലക്ട്രിക് ലൈനിന് മുകളിലൂടെ പതിച്ച മരച്ചില്ലകള്‍ ട്രെയിനിന്റെ ലോക്കല്‍ കംപാര്‍ട്ട്മെന്റിന് മുകളിലാണ് വീണത്.


ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രെയിനിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. 


എന്നാല്‍ മരം മുറിച്ചുമാറ്റുന്നതിനായി ഒരു മണിക്കൂറോളം ട്രെയിന്‍ പ്രദേശത്ത് നിര്‍ത്തിയിടേണ്ടിവന്നു. ടിആര്‍ഡി സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു.

Advertisment