New Update
/sathyam/media/media_files/2025/05/31/5EjpaT2eyj5Ke97ZXvCx.jpg)
തൃശൂര്‍: മോഷണം പോയ പുസ്തകങ്ങള്‍ തിരികെ നല്‍കണമെന്നഭ്യര്‍ഥിച്ച് പ്രസാധകര്‍.
Advertisment
തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസമായ മേയ് 25ന് രാത്രിയിലാണ് ബുക്കർ മീഡിയ പബ്ലിക്കേഷൻസിന്റെ 25000 രൂപ വില വരുന്ന പുസ്തകങ്ങള്‍ മോഷണം പോയത്.
''പുസ്തക പ്രേമിയായ, വായനക്കാരനായ ഒരു കള്ളനാണോ താങ്കളെന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ താങ്കൾ കവർന്നത് ജീവിതമഷികൊണ്ട് അക്ഷരങ്ങൾ അടുക്കി വച്ച ഞങ്ങളുടെ ജീവനോപാധിയാണ്''- പ്രസാധകര്‍ വ്യക്തമാക്കി.
പുസ്തകങ്ങൾ എവിടെയെങ്കിലും കണ്ടെത്തുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ഞങ്ങളെ നേരിട്ടോ ബന്ധപ്പെടണമെന്ന് പ്രസാധകര്‍ വ്യക്തമാക്കി. മൊബൈൽ നമ്പർ: 808990100, 9495369207
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us