ബസിൽ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്. ആറു വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് കോടതി

തൃശൂർ–- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യബസിൽ 2021 ജൂൺ 30നാണ്‌ കേസിനാസ്പദമായ സംഭവം. കോളേജിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഓടുന്ന ബസിൽ വച്ച് ഉപദ്രവിച്ച പ്രതിയെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

New Update
image(50)2

തൃശൂർ: ബസിൽ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ആറു വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു.

Advertisment

പുല്ലുറ്റ് മുറിങ്ങത്തറ വീട്ടിൽ സുരേഷിനെയാണ്‌ (50) തൃശൂർ ഫാസ്റ്റ്‌ ട്രാക്ക് ജഡ്ജ് ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് ശിക്ഷ വിധിച്ചത്. 

തൃശൂർ–- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യബസിൽ 2021 ജൂൺ 30നാണ്‌ കേസിനാസ്പദമായ സംഭവം. കോളേജിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഓടുന്ന ബസിൽ വച്ച് ഉപദ്രവിച്ച പ്രതിയെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

നെടുപുഴ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് കാഴ്‌ചയില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും തെളിയിക്കാൻ സാധിച്ചില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു, അഡ്വ. പി ആർ ശിവ എന്നിവർ ഹാജരായി.

Advertisment