തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകൾ രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്.
രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്. തന്റെ ആദ്യ ഭാര്യയായ വിദ്യയെ കൊല ചെയ്ത കേസിലും പ്രതിയാണ് പ്രേംകുമാർ എന്ന് പൊലീസ് അറിയിച്ചു.