ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം. അപകടത്തിൽ മരിച്ച ഷൈനിന്റെ പിതാവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. നാളെ വൈകിട്ട് 4 മണി മുതൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും

അപകടത്തിൽ കൂടുതൽ പരിക്കേറ്റത് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

New Update
images(67)

തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെന്ന ആശുപത്രി അധികൃതർ. 

Advertisment

ഷൈൻ ടോം ചാക്കോയുടെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലും നട്ടെല്ലിനു ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകൾക്ക് ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.


അപകടത്തിൽ കൂടുതൽ പരിക്കേറ്റത് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.


അപകടത്തിൽ മരിച്ച ഷാനിന്റെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ നടക്കും. 

മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് 4 മണി മുതൽ പൊതുദർശനത്തിനു വയ്ക്കും. വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലേക്ക് മടങ്ങിയെത്തും.