New Update
/sathyam/media/media_files/2025/06/13/FytiPy3IbYzXtXOeN2A7.jpg)
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് (34) ആണ് മരിച്ചത്.
Advertisment
ഹെർണിയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നൽകിയത്. തുടർന്ന് ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി സിനീഷിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
രാവിലെ പത്ത് മണിയോടെ സിനീഷിനെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും . 10.55ഓടെ മരണമടയുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us