കനത്ത മഴ. തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാരുടെ തീരുമാനം. 

New Update
rain allerts images(260)

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. 

Advertisment

പ്രൊഫഷണൽ കോളെജുകൾ, അങ്കണവാടികൾ, നേഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 

തൃശൂർ ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.

കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാരുടെ തീരുമാനം. 

Advertisment