ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു

ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
images(272)

തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്.

Advertisment

ഒല്ലൂരിലെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തിൽപ്പെട്ടത്.


ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. 


വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Advertisment