/sathyam/media/media_files/2025/06/17/362KkSo8fEQ4QaYD7QeJ.jpg)
തൃശൂർ: പോലീസിലേക്ക് കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യാനും സേനയിൽ അവർക്ക് കൂടുതൽ അവസരങ്ങൾ നൽകാനുമുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുകയെന്നത് സർക്കാരിന് ഏറ്റവും പ്രാധാന്യമുള്ളതാണ്.
ഈ ഉദ്ദേശത്തോടെയാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലം മുതൽ കൂടുതൽ വനിതകളെ സേനയിലേക്ക് റിക്രൂട്ട് ചെയ്തതും 2017 ൽ വനിതാ സായുധ ബറ്റാലിയന് രൂപം നൽകിയതും.
അതിന്റെ ഭാഗമായുള്ള റിക്രൂട്ട്മെൻറിൽ പെട്ടതാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയ ബാച്ചും.
/sathyam/media/post_attachments/24e3f931-bd9.jpg)
ആധുനിക കാലത്ത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്നവരാണ് പോലീസുകാരെന്നും സേനാംഗങ്ങളെ ഇതിന് പ്രാപ്തരാക്കുന്നതിൽ ഒൻപതു മാസത്തെ പരിശീലനത്തിന് വലിയ പ്രാധാന്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണെന്നും അതിനനുസൃതമായ അറിവ് സമ്പാദിക്കാൻ പുതിയ സേനാംഗങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വെള്ളായണി സ്വദേശിനി ഗീതു പി കെ. ആയിരുന്നു പരേഡ് കമാൻഡർ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനി അനൂജ യു. വി പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡ് ആയി.
പരിശീലനകാലയളവിൽ മികവു തെളിയിച്ച റിക്രൂട്ട് സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മികച്ച ഇൻഡോർ കേഡറ്റായി ശ്രുതി എം ആറും മികച്ച ഷൂട്ടറായി ദൃശ്യ ജെയും തിരഞ്ഞെടുക്കപ്പെട്ടു. പരേഡ് കമാൻഡർ ആയ ഗീതു പി കെ. മികച്ച ഔട്ട് ഡോർ കേഡറ്റ്, ഓൾ റൗണ്ടർ എന്നീ പുരസ്കാരങ്ങൾ നേടി.
മേനംകുളം ആസ്ഥാനമായുള്ള വനിതാ പോലീസ് ബറ്റാലിയനിലേക്ക് ഇന്ന് പരിശീലനം പൂർത്തിയാക്കി ഭാഗമാകുന്ന സേനാംഗങ്ങളിൽ ബിരുദാനന്തര ബിരുദധാരികളായ 40 പേരും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദധാരികളായ 78 പേരും ബിടെക് ബിരുദധാരികളായ 13 പേരും ബി.എഡ് ബിരുദധാരികളായ 7 പേരും പ്ലസ്ടു യോഗ്യതയുള്ള മൂന്ന് പേരും ഡിപ്ലോമ യോഗ്യതയുള്ള ഒരാളുമാണ് ഉള്ളത്.
/sathyam/media/post_attachments/398ccbae-a78.jpg)
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപി എം.ആർ അജിത് കുമാർ, കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ കമാണ്ടൻറ് ഇൻ ചാർജ് ഷഹൻഷാ, കേരള പോലീസ് അക്കാദമി ഡയറക്ടർ കെ സേതുരാമൻ, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us