New Update
/sathyam/media/media_files/2025/06/19/images376-2025-06-19-21-21-39.jpg)
തൃശൂർ: തൃശൂർ പഴയന്നൂർ ക്ഷേത്രത്തിൽ നിന്നും കിരീടം കാണാതായ സംഭവത്തിൽ മുൻ ദേവസ്വം ഓഫീസർ ഇ.എസ് ദിനേശനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
Advertisment
ഇ.എസ് ദിനേശൻ ദേവസ്വം ഓഫീസറായി ചുമതലയിൽ ഉണ്ടായിരുന്ന കാലത്താണ് കിരീടം നഷ്ടമായത്.
ദേവസ്വം വിജിലൻസാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ കിരീടം കാണാതായതായി അറിയുന്നത്. 15 ഗ്രാം തൂക്കമുള്ള കിരീടമാണ് കാണാതായത്.
ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസർ ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിരീടം കാണാനില്ലെന്ന് വ്യക്തമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us