New Update
/sathyam/media/media_files/GjHpKaaIfBzuNowck3zO.webp)
തൃശൂർ: തൃശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
Advertisment
ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി മനുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്.
അതിരപ്പളിള്ളി വാഴച്ചാൽ കാരാമ്പറമ്പിൽ ഉൾവനത്തിലാണ് കാട്ടാന ആക്രമണമുണ്ടായത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വനം വകുപ്പ് ഡിവിഷന് കീഴിൽ ട്രക്കിങ് നടത്തിയ സംഘത്തിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സംഘത്തിൽ ഏഴ് പേരും രണ്ട് വനം വകുപ്പ് ഉദ്യോ​ഗസ്ഥരുമാണ് ഉണ്ടായിരുന്നത്.
വാഴച്ചാൽ ഡിഎഫ്‍ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ​ഗുരുതരമല്ല എന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us