വീട് കയറി ആക്രമണം, തൃശൂർ കൊടകരയിൽ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

New Update
Haridwar Double Murder-Suicide

തൃശൂർ കൊടകരയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. 

Advertisment

അഭിഷേകും സുഹൃത്തുക്കളായ വിവേക്, ഹരീഷ് എന്നിവരും ചേർന്നാണ് ആക്രമണം നടത്തിയത്. വീട് കയറിയാണ് സുജിത്തിനെ ആക്രമിച്ചത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്നത്തെ പ്രതികാരം വീട്ടുന്നതിനാണ് സംഘം കഴിഞ്ഞദിവസം സുജിത്തിനെ ആക്രമിക്കാൻ എത്തിയത്.

സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Advertisment